സു​ൽ​ത്താ​ൻ ബ​ത്തേ​രി: ലോ​ക ര​ക്ത​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ത്തേ​രി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി, സൈറ്റ് വ​യ​നാ​ട് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത ദാ​ന ക്യാ​ന്പ് ന​ട​ത്തി.​

മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ​ടി.കെ. ​ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ൽ​ത്താ​ൻ ബ​ത്തേ​രി െ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.വൈ. ​മ​ത്താ​യി, വ്യാ​പാ​ര വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​തി സെ​ക്ര​ട്ട​റി യൊ​ന്നൂ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​

ഡോ​ണ്‍ ബോ​സ്കോ കോള​ജ് സു​ൽ​ത്താ​ൻ ബ​ത്തേ​രി പ്രി​ൻ​സി​പ്പ​ൽ റവ.ഡോ. ഷാ​ജ​ൻ നി​റോ​ണ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.പി. ആ​ന്‍റ​ണി എ​ന്നി​വ​ർ ര​ക്ത​ദാ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.​ ഡോ​ണ്‍​ബോ​സ്കോ​ കോ​ളജി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.