വെള്ളാർമല സ്കൂൾ വിദ്യാർഥികളെയും രക്ഷിതാക്കളെയും ആദരിച്ചു
1568311
Wednesday, June 18, 2025 5:13 AM IST
മേപ്പാടി: വെള്ളാർമല സ്കൂളിലെ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാവിജയികളെയും രക്ഷിതാക്കളെയും മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ആദരിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ശിഹാബ് തങ്ങൾ എൻഡോവ്മെന്റ് വിതരണം ചെയ്തു. നീലിക്കാപ്പ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദഘാടനം ചെയ്തു. എൻഡോവ്മെന്റ്, മെമന്റോ വിതരണോദ്ഘാടനം അദ്ദേഹം നിർവഹിച്ചു.
ഓൾ കേരള ഫ്രൂട്ട്സ് മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നൽകുന്ന സഹായധനത്തിന്റെ വിതരണം പ്രസിഡന്റ് യഹ്യ കോയ, പ്രദേശത്തെ ബിരുദ, ബിരുദാനന്തരബിരുദ പഠനം നടത്തുന്ന വിദ്യാർഥികൾക്കുള്ള സഹായധന വിതരണം കോണ്‍ഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്സ്(സികെസിടി)ഭാരവാഹി കെ.കെ. അഷറഫ് എന്നിവർ നിർവഹിച്ചു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു.
സികെസിടി ഭാരവാഹികൾ, ഓൾ കേരള ഫ്രൂട്ട്സ് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. ഹാരിസ്, സമദ് കണ്ണിയൻ, വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് റസീന അബ്ദുൾഖാദർ, സെക്രട്ടറി മീരാ റാണി തുടങ്ങിയവർ പ്രസംഗിച്ചു. മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് സ്വാഗതവും കെ. മൻസൂർ നന്ദിയും പറഞ്ഞു.