പു​ൽ​പ്പ​ള്ളി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ര​ത് മാ​ല പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​തി​ന​ഞ്ചു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന മു​ള്ള​ൻ​കൊ​ല്ലി ക​ബ​നി​ഗി​രി മ​ര​ക്ക​ട​വ് പെ​രി​ക്ക​ല്ലൂ​ർ റോ​ഡ് പ​ണി​യി​ൽ കാ​ര്യ​മാ​യ അ​പാ​ക​ത​ക​ളു​ണ്ടെ​ന്ന് ബി​ജെ​പി പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം നി​ർ​മി​ക്കേ​ണ്ട ക​ൾ​വ​ർ​ട്ടു​ക​ളും ഡ്രൈ​നേ​ജു​ക​ളും നി​ർ​മി​ച്ചി​ട്ടി​ല്ല.

റോ​ഡി​ന് വീ​തി കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ നി​ർ​മ്മി​ക്കേ​ണ്ട പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണ​വും എ​ങ്ങും എ​ത്തി​യി​ട്ടി​ല്ല. പാ​ടി​ച്ചി​റ​യി​ൽ അ​ട​ക്കം അ​ഴു​ക്കു​ചാ​ലു​ക​ൾ നി​ർ​മി​ച്ചി​ട്ടി​ല്ല. മു​ള്ള​ൻ​കൊ​ല്ലി മു​ത​ൽ പെ​രി​ക്ക​ല്ലൂ​ർ വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് മു​ന്പ് ത​ന്നെ റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​ത​ത്തി​ന് സാ​ധ്യ​മ​ല്ലാ​താ​യി.

റോ​ഡ് പ​ണി​യി​ൽ വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് ബി​ജെ​പി പു​ൽ​പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നു പ്ര​സാ​ദ്, മ​ണ്ഡ​ലം വൈ​സ്. പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ പാ​റ​യ്ക്ക​ൽ, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഐ​ക്ക​ര​ശ്ശേ​രി ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ബി​ഷ് മാ​വു​ടി, കെ.​എ​സ്. അ​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.