ക​ൽ​പ്പ​റ്റ: ഭൂ​സ​മ​ര സ​മി​തി​യു​ടെ​യും സി​പി​ഐ(​എം​എ​ൽ)​റെ​ഡ്സ്റ്റാ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ എ​മി​ലി​യി​ൽ ഡോ.​ന​ല്ല​ത​ന്പി തേ​ര അ​നു​സ്മ​ര​ണം ന​ട​ത്തി. സി​പി​ഐ(​എം​എ​ൽ)​റെ​ഡ്സ്റ്റാ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭൂ​സ​മ​ര സ​മി​തി ക​ണ്‍​വീ​ന​ർ എം.​കെ. ഷി​ബു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ദി​വാ​സി​ക​ളു​ടെ ഭൂ ​അ​വ​കാ​ശ​ത്തി​നും ഭൂ​സം​ര​ക്ഷ​ണ​ത്തി​നും ഡോ.​ന​ല്ല​ത​ന്പി ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ദി​വാ​സി​ക​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട ഭൂ​മി​ക്കു​വേ​ണ്ടി ഹൈ​ക്കോ​ട​തി​യി​ലും സു​പ്രീം കോ​ട​തി​യി​ലും കേ​സ് ന​ട​ത്തി​യ ഡോ.​ന​ല്ല​ത​ന്പി​ക്ക് സ്വ​ന്ത​മാ​യി ര​ണ്ട് സെ​ന്‍റ് ഭൂ​മി​പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഡോ​ക്ട​ർ എ​ന്ന നി​ല​യി​ലും സേ​വ​നം സ​മൂ​ഹ​ത്തി​ന്‍റെ താ​ഴ്ത്ത​ട്ടു​ക​ളി​ൽ ല​ഭ്യ​മാ​ക്കാ​ൻ അ​ദ്ദേ​ഹം ശ്ര​ദ്ധ ചെ​ലു​ത്തി​യ​താ​യി ഷി​ബു അ​നു​സ്മ​രി​ച്ചു.

2010 ജൂ​ണ്‍ 17ന് ​അ​ന്ത​രി​ച്ച ഡോ.​ന​ല്ല​ത​ന്പി തേ​ര മേ​പ്പാ​ടി വി​ത്തു​കാ​ട് വ​ർ​ഗീ​സ് സ്മാ​ര​ക സ​മ​ര​ഭൂ​മി​യി​ലാ​ണ് അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന​ത്. പി.​എം. ജോ​ർ​ജ്, പി.​ടി. പ്രേ​മാ​ന​ന്ദ്, ബി​ജി ലാ​ലി​ച്ച​ൻ, സു​നി​ൽ ജോ​സ​ഫ്, കെ.​ജി. മ​നോ​ഹ​ര​ൻ, സി.​ജെ. ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.