പുളിഞ്ഞാലിൽ വിജയോത്സവം നടത്തി
1568602
Thursday, June 19, 2025 5:46 AM IST
പുളിഞ്ഞാൽ: ജിഎച്ച്എസിൽ വിജയോത്സവം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.പി. അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ശാരദ അത്തിമുറ്റം, ഷൈജി ഷിബു, ഹെഡ്മിസ്ട്രസ് കെ.ഐ. അശ്വതി, കെ. അമ്മദ്, ഉഷാകുമാരി, ഫിലിപ്പ്, കെ.എം. നാസർ, പി.ടി. ഗിരീഷ്, ബി.ആർ. ബിന്ദു, എൻ. സമദ്, അബ്ദുള്ള, സിറാജ്, മൊയ്തു, ജസ്ന എന്നിവർ പ്രസംഗിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് പിടിഎയും പ്രവാസി കൂട്ടായ്മയും സംയുക്തമായി മെമന്റോ നൽകി.