ശ്രേയസ് അയൽക്കൂട്ട സംഗമവും വാർഷിക പൊതുയോഗവും നടത്തി
1569341
Sunday, June 22, 2025 5:46 AM IST
കൽപ്പറ്റ: ബത്തേരി രൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ ശ്രേയസിന്റെ കൽപ്പറ്റ യൂണിറ്റ് അയൽക്കൂട്ട സംഗമവും വാർഷിക പൊതുയോഗവും മുണ്ടേരിയിൽ നടത്തി. കൽപ്പറ്റ, തരിയോട്, കാവുമന്ദം പിണങ്ങോട്, മണിയങ്കോട് പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന 30 ഓളം അയൽക്കൂട്ടം അംഗങ്ങൾ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വികസന രംഗത്ത് ശ്രേയസിന്റെ സ്ഥാനം അതുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് ഡയറക്ടറും എപ്പിസ്കോപ്പൽ വികാരിയുമായ ഫാ. റോയി വലിയപറന്പിൽ അധ്യക്ഷത വഹിച്ചു.
വാർഡ് കൗണ്‍സിലർ ഷിബു, പ്രമീള വിജയൻ, സ്നേഹ ജോസഫ്, സിനി തോമസ്, ഷീബ ജോർജ്, ബേബി ഫ്രാൻസിസ്, ഷിന്ദു ഫിലിപ്പ്, യൂണിറ്റ് പ്രസിഡന്റ് ഷിനി, സെക്രട്ടറി ജേക്കബ് എന്നിവർ പ്രസംഗിച്ചു. ഡോ.വിപിൻ ക്ലാസെടുത്തു.