കോഴിഫാമിൽ യുവാവ് ഷോക്കേറ്റു മരിച്ചു
1568670
Thursday, June 19, 2025 10:18 PM IST
പനമരം: കോഴിഫാമില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. പുഞ്ചവയല്‍ അശ്വതി നിവാസിൽ പരേതനായ ബാലൻ-സുമവല്ലി ദമ്പതികളുടെ മകൻ ജിജേഷ് ബി. നായരാണ് (44) മരിച്ചത്.
ബുധനാഴ്ച രാത്രി ഫാമിൽ ലൈറ്റ് ഇടാന്‍ എത്തിയപ്പോഴാണ് ഷോക്കേറ്റത്. ശബ്ദംകേട്ട് ഫാമിലെത്തിയ ഭാര്യ ഭിഷയ്ക്കും ഷോക്കേറ്റു. മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ജിജേഷിന്റെ മരണം സ്ഥിരീകരിച്ചത്. മകൾ: ആദിത്യ. സഹോദരങ്ങൾ: ശ്രീജേഷ്, രാജേഷ്.