മീ​ന​ങ്ങാ​ടി: പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ള്‍​ക്ക് പു​റ​മെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ര​ന്ന വാ​യ​നാ​ശീ​ലം വ​ള​ര്‍​ത്തി​യെ​ടു​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ. ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ്, സാ​ക്ഷ​ര​ത മി​ഷ​ന്‍, കു​ടും​ബ​ശ്രീ മി​ഷ​ന്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച വാ​യ​ന​പ​ക്ഷാ​ചാ​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ വി​സ്‌​ഫോ​ട​നം സൃ​ഷ്ടി​ക്കു​മ്പോ​ഴും വാ​യ​ന മ​രി​ക്കു​ന്നി​ല്ലെ​ന്നും മാ​റി​വ​രു​ന്ന വാ​യ​ന ശീ​ല​ങ്ങ​ളി​ലൂ​ടെ​യും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും വാ​യ​ന ജീ​വി​ക്കു​മെ​ന്നും സാ​ഹി​ത്യ​കാ​രി സി.​എ​സ്. ച​ന്ദ്രി​ക വാ​യ​ന​ദി​ന സ​ന്ദേ​ശ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ടി.​ബി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ല്‍ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ര്‍, ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ര്‍ കെ. ​സു​മ, സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം എ.​ടി. ഷ​ണ്മു​ഖ​ന്‍,

പി. ​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ പ്ര​തി​നി​ധി അ​ര്‍​ജു​ന്‍ പി. ​ജോ​ര്‍​ജ്, സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം എ​ന്‍.​കെ. ജോ​ര്‍​ജ്, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി വി.​എ​ന്‍ .ഷാ​ജി, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പാ​ള്‍ എ.​കെ. ഷി​വി, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.