കർഷകസംഘം പഠനോപകരണങ്ങൾ നൽകി
1568854
Friday, June 20, 2025 5:31 AM IST
സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിൽ ചെട്ട്യാലത്തൂർ വനഗ്രാമത്തിലെ ഗവ. എൽപി സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും കേരള കർഷകസംഘം ബത്തേരി ഏരിയാ കമ്മിറ്റി പഠനോപകരണങ്ങൾ നൽകി. ബാഗ്, കുട, നോട്ടുബുക്ക് തുടങ്ങിയവയാണ് മുഴുവൻ കുട്ടികൾക്കും നൽകിയത്.
വിതരണം കർഷകസംഘം ജില്ലാ സെക്രട്ടറി സി.ജി. പ്രത്യൂഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി. ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. ശ്രീജൻ, ജില്ലാ കമ്മിറ്റി അംഗം ഷീന കളപ്പുരയ്ക്കൽ, പഞ്ചായത്തംഗം കെ.എം. സിന്ധു, സി.എൻ. രവി, അധ്യാപകരായ സലാം, രഹന, ഫസീന എന്നിവർ സംസാരിച്ചു.