സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന 23-ാമ​ത് ഏ​ഷ്യ​ൻ പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ ജേ​താ​വാ​യ എ.​പി. സൂ​ര്യ​ന​ന്ദ​ന് അ​സം​പ്ഷ​ൻ ഹൈ​സ്കൂ​ൾ സ്വീ​ക​ര​ണ​വും ആ​ദ​ര​വും ന​ൽ​കി.

"അ​തു​ല്യം' വി​ജ​യോ​ത്സ​വ വേ​ദി​യി​ലാ​ണ് പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ സൂ​ര്യ​ന​ന്ദ​നെ ആ​ദ​രി​ച്ച​ത്. 50 കി​ലോ​ഗ്രാം സ​ബ്ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച സൂ​ര്യ​ന​ന്ദ​ൻ ഒ​രു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ റ​വ. ഫാ. ​സി​ജോ ഇ​ള​ങ്കു​ന്ന​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. ഫാ. ​ജൂ​ഡ് വ​ട്ട​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ൻ​എം​എം​എം​എ​സ് വി​ജ​യി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ ബ​ത്തേ​രി ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ടോം ​ജോ​സ് വി​ത​ര​ണം ചെ​യ്തു. ഈ ​സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച ജി​ല്ല​യി​ലെ വി​ദ്യാ​ല​യം അ​സം​പ്ഷ​നാ​ണ്.

രാ​ജ്യ​പു​ര​സ്കാ​ർ ജേ​താ​ക്ക​ളാ​യ 28 വി​ദ്യാ​ർ​ഥി​ക​ളെ​യും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ എ ​പ്ല​സ് നേ​ടി​യ 71 വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ബി​നു തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു ഇ​ട​യ​നാ​ൽ, സ്കൂ​ൾ ലീ​ഡ​ർ സി​യ ഷെ​മി​ൻ ,ഷോ​ജി ജോ​സ​ഫ്, പി.​എ​ൻ. ഷെ​റീ​ന, എം. ​എ​സ്. ഷാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.