എ​സ്‌​സി-​എ​സ്ടി കോ​ര്‍​പ​റേ​ഷ​ന്‍ സ​ബ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

മാ​ന​ന്ത​വാ​ടി: ഗോ​ത്ര മേ​ഖ​ല​യി​ലെ വ​നി​ത​ക​ളു​ടെ സാ​മ്പ​ത്തി​ക നി​ല മെ​ച്ച​പ്പെ​ടു​ത്തി ശാ​ക്തീ​ക​രി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു. സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ മാ​ന​ന്ത​വാ​ടി​യി​ല്‍ ആ​രം​ഭി​ച്ച സ​ബ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ഉ​യ​ര്‍​ന്ന പ​ലി​ശ നി​ര​ക്കി​ല്‍ വാ​യ്പ​ക​ള്‍ എ​ടു​ത്ത് ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍​ക്ക് സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ പ്ര​യോ​ജ​ന​മാ​കും വി​ധം കു​റ​ഞ്ഞ പ​ലി​ശ​യി​ല്‍ വാ​യ്പ​ക​ള്‍ ഉ​റ​പ്പാ​ക്കു​ക​യാ​ണ് എ​സ്‌​സി-​എ​സ്ടി കോ​ര്‍​പ​റേ​ഷ​ന്‍. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലും കോ​ര്‍​പ​റേ​ഷ​ന്‍റെ സ​ബ് ഓ​ഫീ​സ് വൈ​കാ​തെ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ല്‍ വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സി​നു​ള്ള 70 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് മ​ന്ത്രി കൈ​മാ​റി.

കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ന്‍ ബേ​ബി, മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി.​കെ. ര​ത്‌​ന​വ​ല്ലി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജു​നൈ​ദ് കൈ​പ്പാ​ണി, ത​വി​ഞ്ഞാ​ല്‍-​വെ​ള്ള​മു​ണ്ട-​പ​ന​മ​രം ഗ്ര​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ല്‍​സി ജോ​യ്, സു​ധി രാ​ധാ​കൃ​ഷ്ണ​ന്‍, ല​ക്ഷ്മി ആ​ല​ക്ക​മു​റ്റം, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ജ​യ​ഭാ​ര​തി,

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​വി​ജ​യ​ന്‍, മാ​ന​ന്ത​വാ​ടി, ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി​പി​ന്‍ വേ​ണു​ഗോ​പാ​ല്‍, അ​ഡ്വ. സി​ന്ധു സെ​ബാ​സ്റ്റ്യ​ന്‍, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗം എ.​എ​ന്‍. പ്ര​ഭാ​ക​ര​ന്‍, കോ​ര്‍​പ​റേ​ഷ​ന്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ വി.​പി. സു​ബ്ര​ഹ്മ​ണ്യ​ന്‍, ജി​ല്ലാ മാ​നേ​ജ​ര്‍ ജെ​റി​ന്‍ സി. ​ബോ​ബ​ന്‍, കി​ല ജി​ല്ലാ ഫെ​സി​റ്റി​ലേ​റ്റ​റ്റ​ര്‍ പി.​ടി. ബി​ജു, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.