അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു
1569338
Sunday, June 22, 2025 5:46 AM IST
കൽപ്പറ്റ: അന്താരാഷ്ട്ര യോഗ ദിനം ജില്ലയിൽ ആഘോഷിച്ചു. വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലുമടക്കം ദിനാഘോഷം നടന്നു.
മാനന്തവാടിയിലെ കണ്ണൂർ സർവകലാശാല ബിഎഡ് സെന്ററിൽ എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ച് സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് ഓഫീസ് ബോധവത്കരണം സംഘടിപ്പിച്ചു.
സെന്റർ കോഴ്സ് ഡയറക്ടർ ഡോ.എം.പി. അനിൽ ഉദ്ഘാടനം ചെയ്തു. ജനമൈത്രി എക്സൈസ് ഇൻസ്പെക്ടർ യു.കെ. ജിതിൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഗണേഷ്കുമാർ, ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം.വി. പ്രജിത്ത്കുമാർ, എൻഎസ്എസ് വോളണ്ടിയർ അലീന മാത്യു എന്നിവർ പ്രസംഗിച്ചു. പ്രണവം യോഗ വിദ്യാപീഠത്തിലെ പ്രവീണ് ടി. രാജൻ ക്ലാസെടുത്തു.
മാനന്തവാടി: ഗവ.യുപി സ്കൂളിൽ ദിനാഘോഷം മുനിസിപ്പൽ ചെയർപേഴ്സണ് സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ. ഷാജി എന്നിവർ പ്രസംഗിച്ചു. പ്രണവം യോഗ വിദ്യാപീഠത്തിലെ പ്രവീണ് ടി. രാജൻ യോഗ പരിശീലനത്തിന് നേതൃത്വം നൽകി.
സുൽത്താൻ ബത്തേരി: അസംപ്ഷൻ എയുപി സ്കൂളിൽ യോഗ ദിനാഘോഷം ഹെഡ്മാസ്റ്റർ ഷോജി ജോസഫ് ഉദ്ഘാടനം ചെയ്തു. ഓടപ്പള്ളം ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ ട്രെയിനർ പി.എം. റീന വിദ്യാർഥികൾക്ക് യോഗ പരിശീലനം നൽകി. അധ്യാപകരായ സിസ്റ്റർ പ്രിയ, ജിഷ എം. പോൾ, അയന ആൻ മേരി, അനു പി. സണ്ണി എന്നിവർ നേതൃത്വം നൽകി.
വെള്ളമുണ്ട: നാഷണൽ ആയുഷ് മിഷൻ ആയുഷ് ഗ്രാമവും വെള്ളമുണ്ട ഗവ.ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി അൽ കറാമ സ്പെഷൽ സ്കൂളിൽ യോഗ ദിനം ആഘോഷിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. യോഗ ദിന പോസ്റ്റർ അദ്ദേഹം പ്രകാശനം ചെയ്തു. താഹിർ കുനിങ്ങാരത്ത് അധ്യക്ഷത വഹിച്ചു.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.സിജോ കുര്യാക്കോസ് സന്ദേശം നൽകി. ഡോ.കെ. റൈസ, വി. അശ്വതി, എസ്.ദിവ്യ, കെ.എസ്. ശ്രേയ, ടി.കെ. റൂബി,അലീന പീറ്റർ, എം. ഹാരിസ് എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: അന്താരാഷ്ട്ര യോഗ ദിനത്തിൽ കുടുംബശ്രീ മിഷൻ, ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ആയുഷ് മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കളക്ടറേറ്റിലെ ഉദ്യോഗസ്ഥർക്ക് യോഗ ക്ലാസ് സംഘടിപ്പിച്ചു.
ജില്ലാ സ്പോർട്സ് കൗണ്സിൽ ഹാളിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഉദ്ഘാടനം ചെയ്തു.
കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവരായതിനാൽ സർക്കാർ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ജീവിതശൈലി രോഗങ്ങളുടെ പിടിയിലാണെന്നും യോഗ ജീവിതചര്യയായി മാറ്റുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്നും അവർ പറഞ്ഞു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോജക്ട് മാനേജർ ഡോ. സമീഹ സെയ്തലവി യോഗ ദിന സന്ദേശം നൽകി. യോഗ ഇൻസ്ട്രക്ടർ പി.പി. പ്രീത യോഗ പരിശീലനം നൽകി.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി. മോഹൻദാസ് പ്രസംഗിച്ചു. അസിസ്റ്റന്റ് കളക്ടർ പി.പി. അർച്ചന, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വി.കെ. റെജീന തുടങ്ങിയവർ പങ്കെടുത്തു.
തരിയോട്: പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിക്കു സമീപം നിർമിച്ച യോഗ പരിശീലന ഹാൾ പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സരസ്വതീദേവി പദ്ധതി വിശദീകരണവും നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഹരിത ജയരാജ് മുഖ്യപ്രഭാഷണവും നടത്തി.
ഫാ. തോമസ് പ്ലാശനാൽ മുഖ്യാതിഥിയായി. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ജി. ഷിബു, അംഗങ്ങളായ കെ.വി. ഉണ്ണിക്കൃഷ്ണൻ, വിജയൻ തോട്ടുങ്കൽ, സിബിൾ എഡ്വേർഡ്, ഡോ.അഞ്ജുഷ, സജി മാത്യു, ജോബി മാനുവൽ, വി.കെ. ഷിബു, അപ്പുക്കുട്ടി നായർ എന്നിവർ പ്രസംഗിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ രാധ പുലിക്കോട് സ്വാഗതവും യോഗ ഇൻസ്ട്രക്ടർ എം.പി. രശ്മി നന്ദിയും പറഞ്ഞു.യോഗാ ഡാൻസ്, ക്വിസ് മത്സരം, യോഗാ പരിശീലനം എന്നിവ നടന്നു.
മാനന്തവാടി: നോർത്ത് വയനാട് വനം ഡിവിഷൻ നഗരവനത്തിൽ യോഗ പരിശീലനവും ബോധവത്കരണവും നടത്തി. ഡിഎഫ്ഒ ആർ. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജീവനക്കാരും പൊതുജനങ്ങളും പങ്കെടുത്തു.പ്രണവം യോഗ വിദ്യാപീഠത്തിലെ പരിശീലകർ നേതൃത്വം നൽകി.
കണിയാന്പറ്റ: കണിയാന്പറ്റ ഗവ.ചിൽഡ്രൻസ് ഹോമിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഫീൽഡ് ഓഫീസ് അന്താരാഷ്ട്ര യോഗ ദിനാഘോഷം നടത്തി. ഹോമിയോ ഡിസ്പെൻസറി യോഗ ഇൻസ്ട്രക്ടർ വി.ബി. ജിഷ്മ യോഗ പരിശീലനത്തിന് നേതൃത്വം നൽകി. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് എം.പി. ഹസൈൻ, എം.വി. പ്രജിത്ത്കുമാർ, എം. അബ്ദുൾ റഷീദ് തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾ യോഗ നൃത്തവും ബാലുശേരി ആസാദ് ഓർക്കസ്ട്ര കലാപരിപാടികളും അവതരിപ്പിച്ചു.
കൽപ്പറ്റ:എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബിന്റെ അഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. യോഗാനന്ദം എന്ന പേരിൽ നൃത്തശിൽപം അവതരിപ്പിച്ചു. പ്രാർഥന ബിജീഷ്, ആൻ മരിയ ജസ്റ്റിൻ, ആൻ മരിയ വിനോദ്, ഋതുനന്ദ, ഇവ എലിസബത്ത്, അക്വീന ഗ്രെയ്സ്, ദേവതീർഥ, ശ്രീനന്ദ, അഹന്യ, ദേവി നന്ദന എന്നിവർ പങ്കെടുത്തു.
മലയാളം അധ്യാപകൻ കെ. ഷാജിയാണ് നൃത്തശിൽപത്തിനു രചനയും സംഗീത സംവിധാനവും നിർവഹിച്ചത്. വിദ്യാർഥി പരിമൾ പ്രകാശ് യോഗ പരിശീലനത്തിനു നേതൃത്വം നൽകി.
മീനങ്ങാടി: 5 കേരള ബറ്റാലിയനിലെ എൻസിസി കേഡറ്റുകൾ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. ആർട്ട് ഓഫ് ലിവിംഗിലെ യോഗ ഇൻസ്ട്രക്ടർമാരായ ആനന്ദ് പദ്മനാഭൻ, മഞ്ജുഷ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 400 കേഡറ്റുകൾ, കമാൻഡിംഗ് ഓഫീസർ കേണൽ മുകുന്ദ് ഗുരുരാജ്, അസോസിയേറ്റ് എൻസിസി ഓഫീസർമാരായ ക്യാപ്റ്റൻ ഡോ.കെ.എസ്. പ്രമോദ്, എസ്ഒ കെ.എ. മുഹമ്മദ് റാഫി, ടിഒ മിഥുൻ, എസ്എം മുരളി മോഹൻ, ബറ്റാലിയൻ പിഐ സ്റ്റാഫ് എന്നിവർ പങ്കെടുത്തു.
സുൽത്താൻ ബത്തേരി: മഹാഗണപതി ക്ഷേത്രത്തിലെ ചിൻമയ ഹാളിൽ ക്ഷേത്ര സമിതി, ഏകത ചാരിറ്റബിൾ ട്രസ്റ്റ്, വയനാട് ഹിന്ദു സമാജം, ആർട്ട് ഓഫ് ലിവിംഗ്, സത്യസായി സേവാ സംഘടന എന്നിവ സംയുക്തമായി യോഗ ദിനം ആഘോഷിച്ചു. ക്ഷേത്ര സമിതി വൈസ് പ്രസിഡന്റ് അഡ്വ.കെ.എ. അശോകൻ അധ്യക്ഷത വഹിച്ചു.
കോളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ മുഖ്യപ്രഭാഷണം നടത്തി മീനങ്ങാടി നരനാരായണ അദ്വൈതാശ്രമം ആചാര്യനും ഏകത ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ സ്വാമി ഹംസാനന്ദപുരി, സുരേന്ദ്രൻ ആവേത്താൻ, എം. രവീന്ദ്രൻ, ബാബു കട്ടയാട്, മുരളീകൃഷ്ണ കന്പളക്കാട്, ബിനീഷ് മൂലങ്കാവ്, കെ.പി. വിശ്വംഭരൻ എന്നിവർ പ്രസംഗിച്ചു. യോഗ പ്രദർശനത്തിന് രവീന്ദ്രൻ, സുദർശൻ എന്നിവർ നേതൃത്വം നൽകി.
വാകേരി: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസിയുടെ നേതൃത്വത്തിൽ യോഗ ദിനം ആഘോഷിച്ചു. സിവിൽ പോലീസ് ഓഫീസർമാരായ അജിത, ജീഷ് എന്നിവർ കേഡറ്റുകൾക്ക് യോഗപരിശീലനവും ബോധവത്കരണവും നൽകി.
ചുള്ളിയോട്: മോഡൽ ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ യോഗ ബോധവത്കരണവും പരിശീലനവും നടത്തി.
ഗാന്ധി സ്മാരക ഇൻഡോർ സ്റ്റേഡിയത്തിൽ വാർഡ് അംഗം ഉഷ വേലായുധൻ ഉദ്ഘാടനം ചെയ്തു. നിഷ അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കെ.ജി. രഞ്ജിത്ത്, പി.എൻ. ജയശ്രീ, കെ. സബിത, ഷാജി ചുള്ളിയോട് എന്നിവർ പ്രസംഗിച്ചു. യോഗ പരിശീലക റിഷ്മ ഭായി ക്ലാസെടുത്തു. വനിതാ ഐടിഐ വിദ്യാർഥികൾ, ആശാ വർക്കർമാർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന്റെ നേൃത്വത്തിൽ യോഗ ദിനം ആഘോഷിച്ചു. കുപ്പാടി ആർആർടി റേഞ്ച് ഓഫീസ് പരിസരത്ത് വൈൽഡ് ലൈഫ് വാർഡൻ ഡോ.വരുണ് ഡാലിയ ഉദ്ഘാടനം ചെയ്തു.
എലിഫന്റ് സ്ക്വാഡ് റേഞ്ച് ഓഫീസർ പി.ടി. മുബഷിർ അധ്യക്ഷത വഹിച്ചു. യോഗ പരിശീലനത്തിന് നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി.പി. സുനിൽകുമാർ നേതൃത്വം നൽകി.