കാക്കവയൽ സ്കൂളിൽ വിജയോത്സവം നടത്തി
1569344
Sunday, June 22, 2025 5:46 AM IST
കാക്കവയൽ: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം. വിശേശ്വരൻ അധ്യക്ഷത വഹിച്ചു.
മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു മുഖ്യാതിഥിയായി. പ്രധാനാധ്യാപകൻ കെ.എം. മണി റിപ്പോർട്ട് അവതരിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള മെമന്റോ മാനന്തവാടി എഇഒ എം. സുനിൽകുമാർ വിതരണം ചെയ്തു.
എംപിടിഎ പ്രസിഡന്റ് ലിന്റ, എസ്എംസി ചെയർമാൻ ഉമ്മർ പൂപ്പറ്റ, റീന, വി.പി. സോളി, പ്രിൻസിപ്പൽ ടി.എം. ബിജു, സ്റ്റാഫ് സെക്രട്ടറി എസ്. റിയ എന്നിവർ പ്രസംഗിച്ചു.