കനവ് ബേബിയുടെ ജീവിതാനുഭവങ്ങൾ ആസ്പദമാക്കി നോവൽ
1570217
Wednesday, June 25, 2025 5:43 AM IST
കൽപ്പറ്റ: സാഹിത്യകാരനും ബദൽ വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന കനവ് ബേബിയുടെ(കെ.ജെ. ബേബി)ജീവിതാനുഭവങ്ങൾ ആസ്പദമാക്കി നോവൽ. മീനങ്ങാടി പാലക്കമൂല ജോയ് ആണ് ’നർമ്മദേ ഹർ’ എന്ന പേരിൽ നോവൽ രചിച്ചത്. ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ ബേബി നർമദാതീരത്തുകൂടി നടത്തിയ യാത്രയാണ് നോവലിന്റെ പശ്ചാത്തലം.
കൊല്ലം പ്രവദ ബുക്സ് പ്രസാധാനം നിർവഹിച്ച നോവലിന്റെ പ്രകാശനം വയനാട് പ്രസ് ക്ലബിൽ നോവലിസ്റ്റിന്റെ സാന്നിധ്യത്തിൽ ആദ്യപ്രതി എഴുത്തുകാരൻ ഏച്ചോം ഗോപിക്ക് നൽകി ചരിത്രകാരനും അധ്യാപകനുമായ പ്രഫ.ടി. മോഹൻ ബാബു നിർവഹിച്ചു.
ചിത്രകാരൻ പാപ്പച്ചൻ കാക്കവയൽ, ഫോട്ടോഗ്രാഫർ പരമേശ്വരൻ കൽപ്പറ്റ, നാടക പ്രവർത്തകൻ കെയു വയനാട് തുടങ്ങിയവർ പങ്കെടുത്തു. ജോയ് പാലക്കമൂലയുടെ 16-ാമത് കൃതിയാണ് ’നർമ്മദേ ഹർ’.