മുത്തങ്ങ വനത്തിൽ വിത്തൂട്ട് നടത്തി
1570213
Wednesday, June 25, 2025 5:43 AM IST
സുൽത്താൻ ബത്തേരി: വൃക്ഷവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വനം-വന്യജീവി സംരക്ഷണ വകുപ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരുടെ പങ്കാളിത്തത്തോടെ മുത്തങ്ങ വനത്തിൽ വിത്തൂട്ട് നടത്തി.
തനതു വൃക്ഷ ഇനങ്ങളുടെ പുനരുജ്ജീവനവും സ്വാഭാവിക വനത്തിന്റെ സംരക്ഷണവും മുൻനിർത്തി നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.കെ. സുന്ദരൻ, സ്റ്റേഷൻ ഫോറസ്റ്റ് ഓഫീസർ ഷീബ,
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സന്തോഷ്, അബിൻ, റീന എന്നിവർ മാർഗനിർദേശം നൽകി. വിദ്യാലയത്തിൽ എൻഎസ്എസ് യൂണിറ്റിന്റെ പ്രവർത്തനം പ്രിൻസിപ്പൽ ഫാ.ജോർജ് കോടാനൂരാണ് ഏകോപിപ്പിക്കുന്നത്.