ചെന്നായക്കൂട്ടം കോഴികളെ കൊന്നു
1570033
Tuesday, June 24, 2025 7:19 AM IST
പുൽപ്പള്ളി: പറുദീസക്കവലയിൽ വീടിനോട് ചേർന്ന കോഴികൂട്ടിൽ നിന്നും ചെന്നായക്കൂട്ടം 12 കോഴികളെ കൊന്നു. പരവനാനിയിൽ ബിനുമോന്റെ കോഴിക്കൂട് തകർത്താണ് കഴിഞ്ഞദിവസം രാവിലെ ഏഴോടെ ചെന്നായക്കൂട്ടം കോഴികളെ ആക്രമിച്ചത്.
കോഴികളുടെ ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ ശബ്ദം ഉണ്ടാക്കിയപ്പോഴാണ് ചെന്നായക്കൂട്ടം കോഴികളെ ഉപേക്ഷിച്ചത്. കഴിഞ്ഞ ആഴ്ച്ചയിലും ചെന്നായക്കൂട്ടം സീതാമൗണ്ടിൽ രണ്ട് ആടുകളെ ആക്രമിച്ചിരുന്നു. ചെന്നായ ശല്യം പ്രദേശത്ത് രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.