നാഷണൽ മെഡിക്കൽ കമ്മീഷൻ മെഡിക്കൽ കോളേജ് സന്ദർശിച്ചു
1570038
Tuesday, June 24, 2025 7:19 AM IST
മാനന്തവാടി: മെഡിക്കൽ കോളജിലെ എംബിബിഎസ്.വിദ്യാർഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിന് നാഷണൽ മെഡിക്കൽ കമ്മീഷൻ സംഘം വയനാട് ഗവ. മെഡിക്കൽ കോളജിൽ സന്ദർശനം നടത്തി.
ഇന്നലെ രാവിലെ 10ഓടെയാണ് സംഘം മെഡിക്കൽ കോളജിലെത്തിയത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ യോഗം ചേർന്ന ശേഷം കോളജിലെ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ സംഘം പരിശോധിച്ചു. വിവിധ ഒപികളിലും സർജിക്കൽ വാർഡ് ഉൾപ്പെടെയുള്ള വിഭാഗങ്ങളിലും സന്ദർശനം നടത്തി.
രണ്ടു ദിവസത്തിനുള്ളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് ഇവർ റിപ്പോർട്ട് സമർപ്പിക്കും. ഡോ. കമൽ കുമാർ അഗർവാൾ, ഡോ. രവി കിരണ്‍ കിഷൻ, ഡോ.ജെ.എസ്. ഠാക്കൂർ, ദിനേഷ് സിംഗ് റത്തോർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ കെ.വി. വിശ്വനാഥും ഒപ്പമുണ്ടായിരുന്നു.
രണ്ടാം തവണയാണ് സംഘം മെഡിക്കൽ കോളജിൽ സന്ദർശനം നടത്തുന്നത്.