അഞ്ച് ലിറ്റർ ചാരായവും 100 ലിറ്റർ വാഷും പിടികൂടി; ഒരാൾ അറസ്റ്റിൽ
1570035
Tuesday, June 24, 2025 7:19 AM IST
സുൽത്താൻ ബത്തേരി: നൂൽപ്പുഴയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച അഞ്ച് ലിറ്റർ ചാരായവും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 100 ലിറ്റർ വാഷും എക്സൈസ് പിടിച്ചെടുത്തു.
നൂൽപ്പുഴ സ്വദേശി രാമകൃഷ്ണൻ(51) ആണ് ചാരായവുമായി പിടിയിലായത്. വയനാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ എക്സൈസ് ഇൻസ്പെക്ടർ മണികണ്ഠൻ, പ്രിവന്റീവ് ഓഫീസർ എ.എസ്. അനീഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ്, എക്സൈസ് സ്പെഷൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർമാരായ സി.ഡി. സാബു, വിജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ശശികുമാർ, ഷിനോജ്, മിഥുൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുദിവ്യാബായി എന്നിവരടങ്ങിയ സംഘമാണ് ചാരായം കണ്ടെടുത്തത്.