ക്വിസ് മത്സരവും ബോധവത്കരണ ക്ലാസും നടത്തി
1570221
Wednesday, June 25, 2025 5:43 AM IST
കന്പളക്കാട്: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് ക്വിസ് മത്സരവും ബോധവത്കരണ ക്ലാസും നടത്തി.
ക്വിസ് മത്സരത്തിൽ എച്ചോം സർവോദയ എച്ച്എസ്എസ് ഒന്നും കണിയാന്പറ്റ ജിഎംആർഎസ് എച്ച്എസ്എസ് രണ്ടും കരിങ്കുറ്റി ഗവ.ഹൈസ്കൂൾ മൂന്നും സ്ഥാനം കരസ്ഥമാക്കി.
സാഹിത്യകാരനും റിട്ട.അധ്യാപകനുമായ ഷാജി പുൽപ്പള്ളി മത്സരം നിയന്ത്രിച്ചു. പോലീസ് ഇൻസ്പെക്ടർ എം.എ. സന്തോഷ് ഉദ്ഘാടനം ചെയ്തു.
ജിഎംആർഎസ് ഹെഡ്മിസ്ട്രസ് ജസീല അധ്യക്ഷത വഹിച്ചു. എസ്ഐ ദാമോദരൻ ചീക്കല്ലൂർ, ജിഎംആർഎസ് മാനേജർ ഷൈനി, ജനമൈത്രി പോലീസ് ജില്ലാ അസി.നോഡൽ ഓഫീസർ കെ.എം. ശശിധരൻ, റിട്ട.എസ്ഐ കെ. അജിത്ത്എന്നിവർ പ്രസംഗിച്ചു. എസ്ഐ രാജു സ്വാഗതം പറഞ്ഞു.