പഠന സാമഗ്രികൾ വിതരണം ചെയ്തു
1570042
Tuesday, June 24, 2025 7:19 AM IST
മാനന്തവാടി: തെളിമ പദ്ധതിയുടെ ഭാഗമായി ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ പഠന സാമഗ്രികൾ സമാഹരിച്ച് ക്യാന്പ് സ്കൂളായിരുന്ന കുറുന്പാല ഗവണ്മെന്റ് സ്കൂളിലെ അർഹരായ വിദ്യാർഥികൾക്ക് വിതരണം ചെയ്തു. പെൻസിൽ, പേന, നോട്ട്ബുക്ക്, ടിഫിൻ ബോക്സ്, ബാഗ്, വാട്ടർ ബോട്ടിൽ, എഴുത്തുപകരണങ്ങൾ തുടങ്ങിയവ് പ്രധാന അധ്യാപകൻ റഷീദ് സാറിന് കൈമാറി.