ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ൻ അ​തോ​റി​റ്റി ജി​ല്ലാ സാ​ക്ഷ​ത മി​ഷ​ൻ മു​ഖേ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ന്യൂ ​ഇ​ന്ത്യ ലി​റ്റ​റ​സി പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി പൊ​ഴു​ത​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ​ന്ന​ദ്ധ അ​ധ്യാ​പ​ക​ർ​ക്ക് ഏ​ക​ദി​ന പ​രി​ശീ​ല​നം ന​ൽ​കി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ.​സി. പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 13 വാ​ർ​ഡു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 60 സ​ന്ന​ദ്ധ അ​ധ്യാ​പ​ക​രാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഓ​രോ​രു​ത്ത​രും 10 നി​ര​ക്ഷ​ര​രെ വീ​തം സാ​ക്ഷ​ര​രാ​ക്കും. സ​ന്ന​ദ്ധ അ​ധ്യാ​പ​ക​ർ​ക്ക് അം​ഗീ​കൃ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കും. പ​ഠി​താ​ക്ക​ൾ​ക്ക് വേ​ണ്ടി മി​ക​വു​ത്സ​വം സം​ഘ​ടി​പ്പി​ച്ച് സാ​ക്ഷ​ര​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി തു​ട​ർ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ർ​ഹ​രാ​ക്കും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ക്ഷ​ര​ത മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​പ്ര​ശാ​ന്ത് കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന​സ് റോ​സ്ന സ്റ്റെ​ഫി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ധ അ​നി​ൽ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷാ​ഹി​ന ഷം​സു​ദ്ദീ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​എം. ജോ​സ്, കെ.​കെ. ഹ​നീ​ഫ, നി​ഖി​ൽ വാ​സു, സി. ​മ​മ്മി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ന​ജു​മു​ന്നീ​സ, റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ പി.​സി. നി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.