കേസെടുത്തു
1261697
Tuesday, January 24, 2023 1:34 AM IST
വെള്ളരിക്കുണ്ട്: വ്യാപാരിയായ സുധീഷ് പുങ്ങംചാലിന്റെ വീട്ടില്‍ അതിക്രമിച്ചു കടക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ ചീര്‍ക്കയത്തെ അഖിലിനെതിരേ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.
സംഭവത്തില്‍ വെള്ളരിക്കുണ്ട് പ്രസ് ഫോറം പ്രതിഷേധിച്ചു. പുങ്ങംചാലില്‍ നടന്ന യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. തമ്പാന് അധ്യക്ഷതവഹിച്ചു. കെ.എം.കേശവന് നമ്പീശന്, ഡാജി ഓടയ്ക്കല്‍, വിനോദ്കുമാര്‍, ആന്റോ പുന്നക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു.