ആരണ്യകം പരിസ്ഥിതി പഠന ക്യാമ്പിന് എൻമകജെയിൽ തുടക്കമായി
1591475
Sunday, September 14, 2025 1:52 AM IST
കാസർഗോഡ്: കണ്ണൂർ സർവകലാശാല നാഷണൽ സർവീസ് സ്കീമും മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ. കോളജ് എൻഎസ്എസ് യൂണിറ്റും നാച്വർ ക്ലബും ചേർന്ന് എൻഎസ്എസ് സംസ്ഥാന ഓഫീസറായിരുന്ന ഡോ.ആർ.എൻ. അൻസറിന്റെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്ന ആരണ്യകം ത്രിദിന പരിസ്ഥിതി പഠന ക്യാമ്പിന് എൻമകജെയിൽ തുടക്കമായി.
കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസസ് ഡീൻ ഡോ.കെ.വി. സുജിത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.കെ. മുഹമ്മദ് അലി അധ്യക്ഷനായി.
എൻഎസ്എസ് ജില്ലാ കോ-ഓർഡിനേറ്റർ ഡോ.കെ.വി. വിനേഷ് കുമാർ, കണ്ണൂർ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.കെ.പി. നിധീഷ്, റിട്ട. സബ് രജിസ്ട്രാർ മുഹമ്മദ് അലി, സാമൂഹ്യപ്രവർത്തക എ.എ. ആയിഷ, ഷേണി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി. വിജയലക്ഷ്മി, സീനിയർ സൂപ്രണ്ട് കെ.എസ്. ദിനേശ, അധ്യാപകരായ ഡോ.പി.ആർ. അനീഷ് കുമാർ, ഡോ.പി. സുഭാഷ്, ഡോ.എ. അജീഷ്, ഡോ. ലക്ഷ്മി പ്രകാശ്, സമീർ സിദ്ദിഖ് എന്നിവർ സംസാരിച്ചു.
കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളജുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 83 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.