കോടോം-ബേളൂര്‍ ഗവ. ഐടിഐ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി
1590180
Tuesday, September 9, 2025 1:47 AM IST
ഒടയംചാല്‍: കോടോം-ബേളൂര്‍ ഗവ. ഐടിഐ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ. ചന്ദ്രശേഖരന് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ എന്നിവര്‍ മുഖ്യാതിഥികളായി.
അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.എം. യമുന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം ടി.വി. ശ്രീലത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്‍, പഞ്ചായത്തംഗങ്ങളായ പി. കുഞ്ഞികൃഷ്ണന്, സൂര്യ ഗോപാലന്, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ട്രെയിനിംഗ് പി. വാസുദേവന്‍, വി.കെ. അനൂപ്, ടി.പി. മധു, പി. ഗോവിന്ദന്, ടി.കെ. രാമചന്ദ്രന്, എ. രാമചന്ദ്രന്, പി. അനിത, വി. പങ്കജാക്ഷന്, എം. ശ്യാംജിത്ത് എന്നിവര്‍ സംസാരിച്ചു.
എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ആര്. സുധാശങ്കര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഇ.കെ. സുധീഷ്ബാബു നന്ദിയും പറഞ്ഞു.
6.9 കോടി രൂപയ്ക്ക് ഇരുനിലകളിലായി 1100 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തില്‍ പ്ലംബിംഗ് ലാബ്, ഇലക്ട്രിക്കല്‍ വര്‍ക്ക്ഷോപ്പ്, കമ്പ്യൂട്ടര്‍ ലാബ്, രണ്ടു ക്ലാസ് മുറികള്‍, പ്രിന്‍സിപ്പല്‍ മുറി, ശുചിമുറികള്‍ എന്നി ഉള്‍പ്പെടുത്തിയിട്ടുണ്ട്.