ഫർണിച്ചറുകൾ വിതരണം ചെയ്തു
1590963
Friday, September 12, 2025 1:44 AM IST
ചെറുവത്തൂർ: മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചെറുവത്തൂർ പഞ്ചായത്ത് 2024-25 വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി ഫർണിച്ചറുകൾ വിതരണം ചെയ്തു.
പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 6000 രൂപ വിലവരുന്ന മേശയും കസേരയുമാണ് വിതരണം ചെയ്തത്.
ആദ്യഘട്ടത്തിൽ 13 വിദ്യാർഥികൾക്കും കസേരയും മേശയും നൽകിയിരുന്നു. രണ്ടാം ഘട്ടത്തിൽ 12 വിദ്യാർഥികൾക്കാണ് ഫർണിച്ചർ വിതരണം നടത്തിയത്. രണ്ടാംഘട്ട വിതരണത്തിന്റെ ഉദ്ഘാടനം സ്ഥിരം സമിതി അധ്യക്ഷ പി. പദ്മിനി നിർവഹിച്ചു. പഞ്ചായത്തംഗം ഡി.എം. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എസ്. ഐശ്വര്യ, അക്വാകൾച്ചർ പ്രമോട്ടർ ടി.വി. സുജിത്ത്, സാഗരമിത്ര ശ്രുതിരാജ്, ഫിഷറീസ് വർക്കിംഗ് ഗ്രൂപ് ചെയർമാൻ കെ. അബ്ദുൾ മുനീർ, അംഗം പ്രദീപൻ തുരുത്തി എന്നിവർ പ്രസംഗിച്ചു.