നാലുമാസത്തിനുള്ളില്‍ 3000 പേര്‍ക്ക് അക്ഷരവെളിച്ചം പകരാനൊരുങ്ങി സാക്ഷരത മിഷന്
1590409
Wednesday, September 10, 2025 12:49 AM IST
കാസര്‍ഗോഡ്: ലോക സാക്ഷരത ദിനത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ എട്ടു മുതല്‍ 15 വരെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന സാക്ഷരത വാരാചരണത്തിനോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.
അടുത്ത നാലുമാസത്തിനുള്ളില്‍ ജില്ലയിലെ 3000 നിരക്ഷരരെ സാക്ഷരരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ സാക്ഷരതാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. ബാബു പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അടക്കമുള്ള 1991 കാലഘട്ടത്തിലെ മുതിര്‍ന്ന സാക്ഷരതാ പ്രവര്‍ത്തകരേയും മുതിര്‍ന്ന പഠിതാക്കളേയും ആദരിക്കും.
ഹയര്‍ സെക്കണ്ടറി തുല്യതാ ക്ലാസ്സുകള്‍, പച്ചമലയാളം ക്ലാസുകള്‍ എന്നിവ ആരംഭിക്കും, ബ്രെയില്‍ പഠിതാക്കളുടെ സംഗമം മറ്റ് കലാ സാംസ്കാരിക പരിപാടികളും സാക്ഷരതാ വാരാചരണത്തില്‍ നടത്തുന്നതാണ്.