തൃക്കരിപ്പൂര്‍ പഞ്ചായത്ത് ലൈഫ് പിഎംഎവൈയില്‍ 62 വീടുകള്‍ കൈമാറി
1590413
Wednesday, September 10, 2025 12:49 AM IST
തൃക്കരിപ്പൂര്‍: ലൈഫ് പിഎംഎവൈ പദ്ധതികളുടെ ഭാഗമായി തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയായ 62 ഭവനങ്ങളുടെ താക്കോല്‍ദാനം സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ അധ്യക്ഷത വഹിച്ചു. ലൈഫ് മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം. വത്സന് പദ്ധതി വിശദീകരണം നടത്തി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം. മനു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി, സ്ഥിരംസമിതി അധ്യക്ഷന്‍ ഷംസുദീന്‍ ആയിറ്റി, ബ്ലോക്ക് പഞ്ചായത്തംഗം സി. ചന്ദ്രമതി, സത്താര്‍ വടക്കുമ്പാട്, കെ.വി. കാര്‍ത്യായനി, ഇ. ശശിധരന്, എം. രജീഷ് ബാബു, ഫായിസ് ബീരിച്ചേരി, സീത ഗണേഷ്, കെ.വി. രാധ, കെ.എന്‍. വിഭാര്ഗവി, എ.കെ. സുജ, എം.കെ. ഹാജി, എം. അബ്ദുള്‍ ഷുക്കൂര്‍, ഫരീദ ബീവി, സാജിദ സഫറുള്ള, വി.പി. സുനീറ, എം. ഷൈമ, സിബി ജോര്‍ജ്, രജിഷ കൃഷ്ണന്, എസ്. പ്രസൂണ്‍, അസ്ഹറുദീന്, വി.വി. വിജയന്, എം.ഡി. സേതുമാധവന്, എല്‍.കെ. യൂസഫ്, എം. മാലതി എന്നിവര്‍ സംസാരിച്ചു.