സ്നേഹഭവനത്തിന്റെ ആശീർവാദവും താക്കോൽ കൈമാറ്റവും നടന്നു
1590177
Tuesday, September 9, 2025 1:47 AM IST
ചിറ്റാരിക്കാൽ: തലശേരി അതിരൂപത കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി ടീച്ചേഴ്സ് ഗിൽഡിന്റെ സ്നേഹത്തണൽ, പ്രോജക്ട് ഷെൽട്ടർ, ബിഷപ് വള്ളോപ്പള്ളി ഭവന നിർമാണ പദ്ധതികളിൽ ഉൾപ്പെടുത്തി തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഗോക്കടവ് വെള്ളടുക്കത്ത് നിർമിച്ച സ്നേഹഭവനത്തിന്റെ ആശീർവാദ കർമവും താക്കോൽ കൈമാറ്റവും തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു.
പ്രോജക്ട് ഷെൽട്ടർ ഭവന പദ്ധതിയുടെ ഡയറക്ടർ ഫാ. ജോർജ് കണ്ണന്താനം, ബയോ മൗണ്ടൻ ഫാർമേർസ് പൊഡ്യൂസേർസ് കമ്പനി എംഡി ഫാ. ബെന്നി നിരപ്പേൽ, തോമാപുരം ഫൊറോന വികാരി റവ.ഡോ. മാണി മേൽവട്ടം, പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, സ്കൂൾ പ്രിൻസിപ്പൽ സിജോം സി. ജോയ്, പിടിഎ പ്രസിഡന്റ് ഷാജി തോണക്കര, ബിനു തോമസ് എന്നിവർ സംബന്ധിച്ചു.