കെജിസിഎഫ് ജില്ലാ സംഗമം
1590666
Thursday, September 11, 2025 12:53 AM IST
കാഞ്ഞങ്ങാട്: കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് (കെജിസിഎഫ്) ജില്ലാസംഗമം മേലാങ്കോട് ലയണ്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബി.എം. കൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത, പി.വി. കൃഷ്ണന്, എ.വി. ശ്രീധരന്, പി.ബി. ദിനേശ്കുമാര്‍, ഇ.വി. കൃഷ്ണപൊതുവാള്‍, കെ.ജെ. വര്‍ഗീസ്, കെ.എം. സഹദേവന്, ഇ.കെ. ശശി, പി.വി. ജലാലുദ്ദീന്‍, പി. പ്രഭാകരന്, മധു പൊന്നന് എന്നിവര്‍ സംബന്ധിച്ചു. വി. വേണുഗോപാലന്‍ ക്ലാസ് നയിച്ചു. ജി.എസ്. രാജീവ്, കെ. സുരേഷ്കുമാര്‍ എന്നിവർ പ്രസംഗിച്ചു.