കാഞ്ഞങ്ങാട് നഗരസഭയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാന്‍ കേരള കോണ്‍ഗ്രസ്
1590173
Tuesday, September 9, 2025 1:47 AM IST
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ ആറിനകം തുറന്നു കൊടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിനെ കാറ്റില്‍ പറത്തിയ കാഞ്ഞങ്ങാട് നഗരസഭ അധികൃതരുടെ നടപടിക്കെതിരെ കമ്മീഷനെ സമീപിക്കുമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി അറിയിച്ചു.
ഒരുമാസം കൊണ്ട് തീര്‍ക്കാവുന്ന ബസ് സ്റ്റാന്‍ഡ് നിര്‍മാണപ്രവര്‍ത്തികള്‍ മാസങ്ങള്‍ നീട്ടിക്കൊണ്ടുപോയി വ്യാപാരികളുടെ അന്നം മുട്ടിച്ച നഗരസഭയുടെ നടപടി പ്രതിഷേധാര്‍ഹമാണ്.
മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിട്ട് പോലും ജോലികള്‍ പൂര്‍ത്തീകരിച്ച് പറഞ്ഞ തീയതിക്ക് തുറന്നു കൊടുക്കാത്ത നഗരസഭയുടെ നടപടി ഒരുതരത്തിലും അംഗീകരിക്കാനാവില്ല.
ബസ് സ്റ്റാന്‍ഡില്‍ ഗതാഗതക്കുരുക്കു മൂലം പൊറുതിമുട്ടുന്നത് കണ്ടിട്ടു പോലും പ്രവര്‍ത്തികള്‍ വേഗത്തിലാക്കി ബസ് സ്റ്റാന്‍ഡ് തുറന്നു കൊടുക്കാത്ത നഗരസഭയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്, ജനറല്‍ സെക്രട്ടറി പ്രിന്‍സ് ജോസഫ് എന്നിവര്‍ അറിയിച്ചു.