പോലീസ് സ്റ്റേഷനുകൾക്കു മുന്നിൽ കോൺഗ്രസ് പ്രതിഷേധം
1590665
Thursday, September 11, 2025 12:53 AM IST
കാഞ്ഞങ്ങാട്: പോലീസ് സേനയില്‍ ഐപിഎസുകാരടക്കം ആയിരത്തോളം ക്രിമിനലുകളുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പോലും ക്രിമിനലുകള്‍ കൈയടക്കിയിരിക്കുകയാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി. കെപിസിസി ആഹ്വാനപ്രകാരം പോലീസ് സ്റ്റേഷനുകൾക്ക് മുന്നില്‍ നടത്തുന്ന ജനകീയ പ്രതിഷേധ സദസിന്റെ ജില്ലാതല ഉദ്ഘാടനം ഹൊസ്ദുര്‍ഗില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉമേശന് വേളൂര്‍ അധ്യക്ഷത വഹിച്ചു.
സുരേഷ് കൊട്രച്ചാല്‍, പി.വി. സുരേഷ്, ബാലകൃഷ്ണന് പെരിയ, പി.സി. സുരേന്ദ്രന് നായര്‍, വിനോദ് ആവിക്കര, യു.വി.എ. റഹ്മാന്, അശോക് ഹെഗ്ഡെ, പി.വി. തമ്പാന്, ടിറ്റോ ജോസഫ്, കെ.പി. മോഹനന്, സിജോ അമ്പാട്ട്, പ്രവീണ്‍ തോയമ്മല്‍, എന്‍.കെ. രത്നാകരന്, പ്രമോദ് കെ. റാം, സുരേഷ്ബാബു, പി.വി. വേണുഗോപാല്‍, വി. നാരായണന്, നാരായണന് കീക്കാംകോട്ട്, ചന്ദ്രന് ഞാണിക്കടവ്, ഷിബിന്‍ ഉപ്പിലിക്കൈ, വിജയലക്ഷ്മി, വിമല കുഞ്ഞികൃഷ്ണന്, രമ വെള്ളിക്കോത്ത്, എക്കാല്‍ കുഞ്ഞിരാമന് എന്നിവര്‍ പ്രസംഗിച്ചു.
കാസര്‍ഗോഡ്: കാസര്‍ഗോഡ്, ചെങ്കള, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ ജനകീയ പ്രതിഷേധസദസ് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിച്ചു.
മഹമൂദ് വട്ടയക്കാട്, സി.വി. ജയിംസ്, ആര്. ഗംഗാധരന്, കെ. ഖാലിദ്, എം. രാജീവന് നമ്പ്യാര്‍, മനാഫ് നുള്ളിപ്പാടി, ജി. നാരായണന്, ബി.എ. ഇസ്മയില്‍, കെ.പി. നാരായണന് നായര്‍, കെ.ടി. സുഭാഷ് നാരായണന്, ഹനീഫ ചേരങ്കൈ, എ. ഷാഹുല്‍ ഹമീദ്, മുനീര്‍ ബാങ്കോട്, ഖാന് പൈക്ക, കമലാക്ഷ സുവര്‍ണ, വസന്തന് അജക്കോട്, ഉസ്മാന് അണങ്കൂര്‍, ഇ. ശാന്തകുമാരി, ജമീല അഹമ്മദ്, ഉഷ അര്ജുനന്, കുസുമം ചേനക്കോട്, ആബിദ് ഇടച്ചേരി, പി.കെ. വിജയന്, പി. കുഞ്ഞികൃഷ്ണന് നായര്‍, അഷ്റഫ് സിലോണ്‍, അബ്ദുള്‍ സമദ്, ബാലകൃഷ്ണന് പറങ്കിത്തൊട്ടി, എം. ധര്‍മ്മധീര, ഹനീഫ കാട്ടുകൊച്ചി, ഹരീന്ദ്രന്‍ ഇറക്കോട് , ബി. ശശികല, കെ.വി. ജോഷി, ബാബു അജക്കോട്, സലിം ഇടനീര്‍, അഹമ്മദ് ചൗക്കി, യു. വേലായുധന് എന്നിവര്‍ പ്രസംഗിച്ചു.
ചിറ്റാരിക്കാൽ: കോൺഗ്രസ് ഈസ്റ്റ് എളേരി മണ്ഡലം കമ്മറ്റിയുടെയും ഭീമനടി മണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തിൽ ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ മുന്നിൽ നടന്ന പ്രതിഷേധസദസ് ഡിസിസി വൈസ് പ്രസിഡന്റ് പി.ജി. ദേവ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് എളേരി മണ്ഡലം പ്രസിഡന്റ് ജോർജ് കരിമഠം അധ്യക്ഷത വഹിച്ചു. ശാന്തമ്മ ഫിലിപ്പ്, ജോസഫ് മുത്തോലി, മാത്യു പടിഞ്ഞാറയിൽ, എം.കെ. ഗോപാലകൃഷ്ണ, സി.എ. ബാബു, ജോയി മാരൂർ, ജോസ് കുത്തിയതോട്ടിൽ എന്നിവർ പ്രസംഗിച്ചു.
രാജപുരം: കള്ളാർ, പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരം പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന ജനകീയ പ്രതിഷേധ സദസ് ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കൽ ഉദ്ഘാടനം ചെയ്തു. എം.എം. സൈമൺ അധ്യക്ഷത വഹിച്ചു. സി.വി. ഭാവനൻ മുഖ്യപ്രഭാഷണം നടത്തി. കെ.ജെ. ജയിംസ്, ജോണി തോലമ്പുഴ, സജി പ്ലാച്ചേരി, പി. ഗീത എന്നിവർ പ്രസംഗിച്ചു.
വെള്ളരിക്കുണ്ട്: ബളാൽ, വെസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനു മുന്നിൽ നടന്ന ജനകീയ പ്രതിഷേധസദസ് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ജോയി ജോസഫ് അധ്യക്ഷത വഹിച്ചു. ജോമോൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. എം.പി. ജോസഫ്, ഭാസ്കരൻ, ഷോബി ജോസഫ്, രാജേഷ് തമ്പാൻ, മാർട്ടിൻ ജോർജ്, എം. രാധാമണി, അലക്സ് നെടിയകാല, മോൻസി ജോയി, ബിൻസി ജെയിൻ, മാധവൻ നായർ, പി.സി. രഘുനാഥൻ, പദ്മിനി, കെ.ആർ. വിനു, രാഘവൻ അരിങ്കല്ല്, വി.വി. രാഘവൻ, ജിമ്മി ഇടപ്പാടി, സാജൻ പൂവന്നിക്കുന്നേൽ, ജോസ് മണിയങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.
പിലിക്കോട്: തൃക്കരിപ്പൂർ, പിലിക്കോട്, വലിയപറമ്പ്, പടന്ന മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചന്തേര പോലീസ് സ്റ്റേഷൻ പരിസരത്ത് നടത്തിയ ജനകീയ പ്രതിഷേധ സദസ് കെപിസിസി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു. എം.പി. മനോഹരൻ അധ്യക്ഷത വഹിച്ചു. കെ.കെ. രാജേന്ദ്രൻ, കെ.പി. പ്രകാശൻ, കെ.വി. വിജയൻ, സി. രവി, എം. രജീഷ് ബാബു, കെ. സിന്ധു, കെ. അശോകൻ, കെ. സജീവൻ, കെ.വി. ജതീന്ദ്രൻ, പി.വി. കണ്ണൻ, കെ. ശ്രീധരൻ, കെ.പി. ദിനേശൻ, രാഘവൻ കുളങ്ങര എന്നിവർ പ്രസംഗിച്ചു.