പുരസ്കാര നിറവില്‍ കയ്യൂര്‍-ചീമേനി പഞ്ചായത്ത്
1591214
Saturday, September 13, 2025 2:10 AM IST
ചീമേനി: ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്ക്കുള്ള ആര്‍ദ്രകേരളം പുരസ്കാരത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ ഒന്നാംസ്ഥാനം കയ്യൂര്‍- ചീമേനി പഞ്ചായത്തിന്.
വയോജനാരോഗ്യ സംരക്ഷണത്തിന് സ്നേഹസ്പര്‍ശം, കൗമാരക്കാരുടെ ആരോഗ്യവളര്‍ച്ചയ്ക്ക് മുകുളം, സംസ്ഥാനാതീത തൊഴിലാളികള്‍ക്കായി ഹമാര മെഹ്മാന്, ജീവിതശൈലി രോഗങ്ങള്‍ തടയാന്‍ മിടിപ്പ് വ്യായാമ ക്ലബ്, പട്ടികജാതി, പട്ടികവര്‍ഗ മേഖലകളിലെ ആരോഗ്യപരിരക്ഷയ്ക്കായി കൈത്താങ്ങ്, ക്ഷയരോഗ ചികിത്സക്കാര്‍ക്ക് ആത്മവിശ്വാസം നല്കാന് ഉണര്‍വ് എന്നീ പദ്ധതികള്‍ സമൂഹത്തില്‍ മികച്ച സ്വാധീനം ചെലുത്തി.
2023-2024 വര്‍ഷം ആരോഗ്യമേഖലയില്‍ പഞ്ചായത്ത് 89,42,778 രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തി. കയ്യൂര്‍ - കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 24 പദ്ധതികളിലൂടെ 55,79,722 രൂപ ചെലവഴിച്ചു. ആയുര്‍വേദ ആശുപത്രി വഴി 27,46,788 രൂപയും ഹോമിയോ ആശുപതരി വഴ 6,16,268 രൂപയും ചെലവഴിച്ചു.