കാ​സ​ര്‍​ഗോ​ഡ്: കെ​എ​സ്ഇ​ബി​യു​ടെ സ​ര്‍​വീ​സ് വ​യ​ര്‍ പൊ​ട്ടി​വീ​ണു കാ​സ​ര്‍​ഗോ​ഡ് മാ​ര്‍​ക്ക​റ്റ് റോ​ഡി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 6.30ഓ​ടെ​യാ​ണ് സം​ഭ​വം. കെ​എ​സ്ഇ​ബി​യു​ടെ പോ​സ്റ്റി​ല്‍ നി​ന്നും സ​ര്‍​വീ​സ് വ​യ​ര്‍ പൊ​ട്ടി റോ​ഡി​ന് കു​റു​കെ വീ​ണ​തോ​ടെ മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം താ​ഗ​തം ത​ട​സ്പെ​ടു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ര്‍ കെ​എ​സ്ഇ​ബി​യെ വി​വ​രം അ​റി​യി​ച്ചു എ​ങ്കി​ലും അ​വ​ര്‍ എ​ത്താ​ന്‍ വൈ​കി​യ​തി​നാ​ല്‍ കാ​സ​ര്‍​ഗോ​ഡ് അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് ഓ​ഫീ​സ​ര്‍ വി.​എ​ന്‍.​വേ​ണു​ഗോ​പാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡി​ന് കു​റു​കെ പൊ​ട്ടി​യ​തും തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് കി​ട​ന്നി​രു​ന്ന​തു​മാ​യ സ​ര്‍​വീ​സ് വ​യ​റു​ക​ള്‍ ഉ​യ​ര്‍​ത്തി കെ​ട്ടു​ക​യും അ​പ്പോ​ഴേ​ക്കും കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ എ​ത്തി പൊ​ട്ടി​യ സ​ര്‍​വീ​സ് വ​യ​റു​ക​ള്‍ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി നി​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ക​യും ചെ​യ്തു.

പാ​ര്‍​സ​ല്‍ ലോ​റി പോ​കു​മ്പോ​ള്‍ താ​ഴ്ന്നു നി​ന്നി​രു​ന്ന സ​ര്‍​വീ​സ് വ​യ​ര്‍ ലോ​റി​യു​ടെ കാ​ബി​നി​ല്‍ ത​ട്ടി​യാ​ണ് വ​യ​ര്‍ പൊ​ട്ടി​യ​ത്. സേ​നാ​ഗ​ങ്ങ​ളാ​യ കെ.​ആ​ര്‍.​അ​ജേ​ഷ്, എ​സ്.​അ​ഭി​ലാ​ഷ്, കെ.​വി.​ജി​തി​ന്‍ കൃ​ഷ്ണ​ന്‍ ഹോം​ഗാ​ര്‍​ഡ് എ​ന്‍.​പി.​രാ​കേ​ഷ് എ​ന്നി​വ​ര്‍ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.