പാര്ശ്വവത്കരിക്കപ്പെട്ടവരുടൈ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തണം: സംസ്ഥാന ഭക്ഷ്യ കമ്മീഷന്
1590667
Thursday, September 11, 2025 12:53 AM IST
കാസര്‍ഗോഡ്: ഗോത്ര സമൂഹം ഉള്‍പ്പെടെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തണമെന്നും അങ്കണവാടികളിലും സ്കൂളുകളിലും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തണമെന്നും സംസ്ഥാന ഭക്ഷ്യകമ്മീഷന് ചെയര്‍പേഴ്സണ്‍ ഡോ. ജിനു സക്കറിയ ഉമ്മന്‍ പറഞ്ഞു.
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരം ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിവധ പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഡിഎം പി. അഖില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍. ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കമ്മീഷന് കോളിയടുക്കം ഗവ. യുപി സ്കൂളും ചെങ്കള പഞ്ചായത്തിലെ കല്ലക്കട്ട അങ്കണവാടിയും സന്ദര്‍ശിച്ചു.