സ്കൂട്ടര്‍ യാത്രികന് ലോറിയിടിച്ച് മരിച്ചു
1590327
Tuesday, September 9, 2025 10:08 PM IST
നീലേശ്വരം: പള്ളിക്കര മേല്‍പ്പാലത്തിന് സമീപം സ്കൂട്ടര്‍ യാത്രികന് ലോറിയിടിച്ച് മരിച്ചു. പയ്യന്നൂരിലെ ഹോട്ടല്‍ ഉടമയും ചിത്താരി കൊട്ടിലങ്ങാട് ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റുമായ കെ. ഹംസയാണ്(52) മരിച്ചത്.
ഇന്നലെ ഉച്ചയോടെ പയ്യന്നൂരിലെ ഹോട്ടലിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സമീറ. മക്കൾ: അബ്ദുള്ള, അഫ്രീദ്. സഹോദരങ്ങൾ: മുഹമ്മദ്കുഞ്ഞി, അബ്ദുൾ ഖാദർ, ഹമീദ്, സുഹറ, സൈനബ, അഷറഫ്, നാസർ, നസീമ.