അനുമോദന സദസ് നടത്തി
1591476
Sunday, September 14, 2025 1:52 AM IST
ബളാൽ: ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ് സംഘടിപ്പിച്ചു. ആരോഗ്യ സർവകലാശാല ഹോമിയോപ്പതി എംഡി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഡോ. അനുശ്രീ മാധവനെയും വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച ഡോ. ദേവിക കുഞ്ഞികൃഷ്ണനെയും ഉപഹാരം നൽകി ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് സി.വി. ശ്രീധരൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി. ജോസഫ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വി. മാധവൻ നായർ, പഞ്ചായത്ത് അംഗങ്ങളായ പി.സി. രഘുനാഥൻ, കെ. അജിത, പി. പദ്മാവതി, കെ. സുരേന്ദ്രൻ, ജോസ് വർഗീസ്, വാർഡ് സെക്രട്ടറി ജോസുകുട്ടി അറക്കൽ, പി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.