പഞ്ചായത്തുകളില്‍ വനംവകുപ്പ് ഹെല്പ് ഡെസ്ക് തുറക്കും
1592003
Tuesday, September 16, 2025 1:54 AM IST
കാസര്‍ഗോഡ്: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് മലയോര പഞ്ചായത്തുകളില്‍ ഇന്നു മുതല്‍ 30 വരെ വനം വകുപ്പ് ഹെല്‍പ്പ് ഡെസ്ക് തുറക്കും. മുളിയാര്‍, കാറഡുക്ക, ദേലംപാടി, പനത്തടി, ഈസ്റ്റ് എളേരി, ബളാല്‍ പ്രഞ്ചായത്തുകളിലും വനം വകുപ്പ് ഓഫീസുകളിലുമായിരിക്കും ഡെസ്കുകള്‍ പ്രവര്‍ത്തിക്കുക.
വന്യമൃഗശല്യം ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍, വനം വകുപ്പിന്റെ സേവനങ്ങള്‍ സംബന്ധിച്ചുള്ള പരാതികള്‍ എന്നിവ ഹെല്‍പ്പ് ഡെസ്കുകളില്‍ സ്വീകരിക്കും പരിഹരിക്കാവുന്ന പരാതികള്‍ ഈ ഘട്ടത്തില്‍ തന്നെ പരിഹരിക്കും. ബാക്കിയുള്ളവ ജില്ലാതല, സംസ്ഥാനതല ഘട്ടങ്ങളില്‍ പരിഗണിക്കും.
ജില്ലാതലഘട്ടം ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെയും സംസ്ഥാനതല ഘട്ടം 16 മുതല്‍ 30 വരെയുമാണ്. സെപ്റ്റംബര്‍ 23, 29 തീയതികളില്‍ അതത് പഞ്ചായത്തുകളില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ തയ്യാറാക്കിയ അഭിപ്രായങ്ങള്‍ അവതരിപ്പിക്കും.
ശേഷം നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ലഭിച്ചതിന് ശേഷം ഫൈനല്‍ പ്ലാന്‍ പൂര്‍ത്തിയാക്കും. പൊതുജനങ്ങള്‍ തദ്ദേശസ്ഥാപന പരിധിയിലെ ഹെല്‍പ്പ് ഡെസ്കിലെത്തി സേവനം പ്രയോജനപ്പെടുത്തണമെന്ന് കാസര്‍ഗോഡ് ഡിഎഫ്ഒ കെ. അഷറഫ് അറിയിച്ചു.