മിനിമം വേതനം 26,000 രൂപയായി ഉയര്‍ത്തണം: എംപ്ലോയീസ് യൂണിയൻ
1591719
Monday, September 15, 2025 1:59 AM IST
കാഞ്ഞങ്ങാട്: മിനിമം വേതനം 26,000 രൂപയായി ഉയര്‍ത്തണമെന്നും ക്ഷേമനിധി, മിനിമം വേതനം എന്നിവ മുഴുവന്‍ സ്ഥാപനങ്ങളും കൃത്യമായ നടപ്പിലാക്കണമെന്നും വ്യാപാര വാണിജ്യമേഖലയുടെ തകര്‍ച്ചക്ക് കാരണമാകുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നും ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യല്‍ എംപ്ലോയീസ് യൂണിയന് (സിഐടിയു) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
റോയല്‍ ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു.
സാബു ഏബ്രഹാം, വി. ജോയി, കെ.വി. രാഘവന്, എം. രാഘവന്, നിതിന്‍ തീര്‍ഥങ്കര, എന്‍.കെ. രതീഷ്, സി. അശ്വിനി, കെ. രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ എം. രാഘവന് (പ്രസിഡന്റ്), ഇ. കൃഷ്ണന്, കെ. വിനീഷ്, പി. നളിനി(വൈസ് പ്രസിഡന്റുമാര്‍), കെ. രവീന്ദ്രന് (സെക്രട്ടറി), മനോജ് പെരുമ്പള, എം. സ്മിത, കെ. ബീന(ജോയിന്റ് സെക്രട്ടറിമാര്‍), നിതിന്‍ തീര്‍ഥങ്കര (ട്രഷറര്‍).