പെന്ഷന് മസ്റ്ററിംഗും ആധാര്‍ അപ്ഡേഷനും സിഎസ്സി- ജനസേവന കേന്ദ്രങ്ങൾക്ക് അനുവദിക്കണം: ഐഡിപിഡബ്ല്യുഎ
1591715
Monday, September 15, 2025 1:59 AM IST
കാഞ്ഞങ്ങാട്: പെന്ഷന് മസ്റ്ററിംഗും ആധാര്‍ അപ്ഡേഷനും സിഎസ്സി കേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും അനുവദിച്ച് നല്‍കണമെന്ന് ഇന്റര്‍നെറ്റ്, ഡിടിപി, ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് അസോസിയേഷന് ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഐഡിപിഡബ്ല്യുഎ ജില്ലാസമ്മേളനം നവംബര്‍ 23നു കാഞ്ഞങ്ങാട് നടത്താനും യോഗം തീരുമാനിച്ചു.
കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗം സംസ്ഥാന സെക്രട്ടറി എം. മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വര്‍ഗീസ് ചിറ്റാരിക്കാല്‍ അധ്യക്ഷതവഹിച്ചു.
ദിനേശന് മൂലക്കണ്ടം, പി.എസ്. ജയന്, രാജന് പിണറായി, സുനില്‍ പാലക്കാട്, എ.വി. ഇന്ദുമതി, സരിത പൈവളിഗ, രജീന ശ്രീജിത്ത്, കെ.പി. സ്മിത, ശ്രീദിവ്യ പരപ്പ, ശ്രീകാന്ത്, സായി മുരളി, ആന്റണി ജോസഫ്, രവീന്ദ്രന് കാസര്‍ഗോഡ്, ഷൈനി പള്ളം, രേശ്മ ചെറുവത്തൂര്‍, നാസര്‍ ഉടുമ്പില്തല, സുരേഷ് കുശാല്‍നഗര്‍, സുകന്യ, അശോകന് പൊയിനാച്ചി, എം. കൃഷ്ണന്, സതി അശോക്, കെ.പി. സൗദ, പി. രതീഷ്കുമാര്‍, ഷംല പെരുമ്പട്ട എന്നിവര്‍ സംസാരിച്ചു. സി.എം. മനോജ്കുമാര്‍ സ്വാഗതവും അബ്ദുള്‍ ജലീല്‍ നന്ദിയും പറഞ്ഞു.