മലയാളി ജവാന് രാജസ്ഥാനിൽ വാഹനാപകടത്തില്‍ മരിച്ചു
1592136
Tuesday, September 16, 2025 10:07 PM IST
ചിറ്റാരിക്കാൽ: മലയാളി ബിഎസ്എഫ് ജവാൻ രാജസ്ഥാനിൽ വാഹനാപകടത്തില്‍ മരിച്ചു. മണ്ഡപത്തെ തലച്ചിറയിൽ മാണിക്കുട്ടി - ഗ്രേസിക്കുട്ടി ദമ്പതികളുടെ മകൻ ഷിൻസ് (45) ആണ് മരിച്ചത്.
ജോലിസ്ഥലത്തു നിന്നും താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ വാഹനമിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഏതാനും വര്‍ഷമായി മണക്കടവില്‍ താമസിച്ചുവരികയായിരുന്നു.
സംസ്കാരം പിന്നീട്. ഭാര്യ ജിസ്മി ചെറുപാറ കാരിക്കാട്ടിൽ കുടുംബാംഗം. മക്കൾ: ഫിയോണ, ഫെബിൻ (ഇരുവരും മണക്കടവ് ശ്രീപുരം സ്കൂള്‍ വിദ്യാര്‍ഥികള്‍).