കൊ​ല്ലം : വൈ​ദ്യു​തി ബി​ല്ലി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന തു​ക​യും മ​റ്റ് വി​വ​ര​ങ്ങ​ളും മാ​ഞ്ഞു​പോ​ക​രു​തെ​ന്ന് ഇ​ല​ക്‌ട്രിസി​റ്റി ബോ​ർ​ഡി​നോ​ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ഇ​ല​ക്‌ട്രിസി​റ്റി ബോ​ർ​ഡ് കം​പ്യൂ​ട്ട​ർ വ​ഴി പ്രി​ന്‍റ് ചെ​യ്ത് ന​ൽ​കു​ന്ന ബി​ല്ലി​ലെ അ​ക്ഷ​ര​ങ്ങ​ൾ വ​ള​രെ വേ​ഗം മാ​ഞ്ഞു പോ​കു​ന്ന​താ​യി ആ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

കെഎ​സ്ഇബി​യി​ൽ നേ​രി​ട്ട് പ​ണ​മ​ട​യ്ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ​രാ​തി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ 75 ശ​ത​മാ​നം ഉ​പ​ഭോ​ക്താ​ക്ക​ളും പ​ണ​മ​ട​യ് ക്കാ​ൻ ഓ​ൺ​ലൈ​ൻ സേ​വ​ന​മാ​ണ് ആ​ശ്ര​യി​ക്കു​ന്ന​തെ​ന്ന് ഇ​ല​ക്‌ട്രിസി​റ്റി ബോ​ർ​ഡ് സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കു​ന്ന റാ​ങ്കിം​ഗി​ൽ ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ടി​ന് പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​ന​മു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ ഇ​ട​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട്ടി​ല്ല.

എ​ന്നാ​ൽ മ​ഷി​യു​ടെ കു​റ​വ് കാ​ര​ണ​മാ​ണ് കം​പ്യൂ​ട്ട​ർ ബി​ല്ലു​ക​ൾ മാ​ഞ്ഞു​പോ​കു​ന്ന​തെ​ന്ന പ​രാ​തി​ക്കാ​ര​ന്‍റെ ആ​രോ​പ​ണം ഗൗ​ര​വ​ത​ര​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം വൈ​ദ്യു​തി ബോ​ർ​ഡ് ഗൗ​ര​വ​മാ​യെ​ടു​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ല​ക്‌ട്രിസി​റ്റി ബോ​ർ​ഡ് സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. പെ​രു​മ​ൺ സ്വ​ദേ​ശി ഡി. ​ദേ​ബാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി ഉ​ണ്ടാ​യ​ത്.