പാ​രി​പ്പ​ള്ളി :കേ​ര​ള​ല​ളി​ത​ക​ലാ​അ​ക്കാ​ദ​മി അ​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ക​ലാ​പ​രി​ശീ​ല​ന​ക്യാ​മ്പ് വേ​ള​മാ​നൂ​ർ​ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മ​ത്തി​ലാ​രം​ഭി​ച്ചു.​കേ​ര​ള​ല​ളി​ത​ക​ലാ​അ​ക്കാ​ദ​മി​നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​വും എ​ഴു​ത്തു​കാ​ര​നു​മാ​യ രാ​ജേ​ഷ് ചി​റ​പ്പാ​ട് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​വ​ർ​ണ​ൻ പ​ര​വൂ​ർ കു​ട്ടി​ക​ളോ​ടൊ​പ്പം​പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു.

അ​ജി​മൈ​ല​ക്കാ​ട് നാ​ട​ൻ പാ​ട്ടു​ക​ൾ ചൊ​ല്ലി. കേ​ര​ള ല​ളി​ത​ക​ലാ​അ​ക്കാ​ദ​മി ആ​ർ​ട്ടി​സ്റ്റു​ക​ളാ​യ സ​ന്ധ്യ​യും ലീ​ന​രാ​ജും ക്ലാ​സു​ക​ൾ ന​യി​ക്കു​ന്നു. 31 നു ​ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ക്കു​ന്ന ക്യാ​മ്പ് സ​മാ​പ​നം ച​ല​ച്ചി​ത്ര​പി​ന്ന​ണി​ഗാ​യി​ക ആ​ലീ​സ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ആ​ലീ​സ് വി​ത​ര​ണം ചെ​യ്യും.