കൊല്ലം: കെ ​എ​സ് യു ​കാ​ർ​ക്ക് എ​തി​രെ​യു​ള്ള എ​സ്എ​ഫ്ഐ​യു​ടെ ഗൂ​ണ്ടാ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ്റി ​കെഎംകോ​ള​ജി​ൽ നാ​ട​കം ക​ഴി​ഞ്ഞ് ഇ​റ​ങ്ങി വ​ന്ന കെഎ​സ്‌യു ​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഗൗ​രി, ആ​ദി, സു​ബാ​ൻ, മീ​നാ​ക്ഷി എ​ന്നീ കു​ട്ടി​ക​ളെ മൃ​ഗീ​യ​മാ​യി ആ​ക്ര​മി​ച്ച യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാൻ പോ​ലീ​സ് ത​യാ​റാ​കേ​ണ്ട​താ​ണ്.

ക​ഴി​ഞ്ഞ കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ് എ​ഫ്ഐ​യു​ടെ കു​ത്ത​ക ത​ക​ർ​ത്ത് കെഎ​സ് യു ​പ​ല കോ​ളജു​ക​ളി​ലും മു​ന്നേ​റ്റം ന​ട​ത്തി​യ​തി​ന്‍റെ പ​ക​യും വൈ​രാ​ഗ്യ​വു​മാ​ണ് പെ​ൺ​കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ ആ​ക്ര​മി​ച്ച​തി​ന് പി​ന്നി​ലെ​ന്നും ഇ​തി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും എ​സ്എ​ഫ്ഐ​യെ പി​ൻ​തിരി​പ്പി​ക്കു​വാ​ൻ സിപി എം ​ജി​ല്ലാ നേ​തൃ​ത്വം ത​യാ​റാ​കാ​ത്ത​പ​ക്ഷം കെ​എ​സ് യു​ക്കാ​രെ സം​ര​ക്ഷി​ക്കു​വാ​ൻ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ഏ​ത​റ്റം വ​രെ പോ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.