കൊല്ലം: മുങ്ങിയ കപ്പലിലെ ക​ണ്ടെ​യ്ന​റു​ക​ളി​ൽ നി​ന്ന് പു​റ​ത്താ​യ മാ​ലി​ന്യ​ങ്ങ​ൾ നീ​ണ്ട​ക​ര​യി​ലെ വീ​ശു​വ​ല തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി വ​ല​ക​ൾ കേടുപാടു വരുത്തി യതായി മത്സ്യതൊഴി ലാളി കോൺഗ്രസ് യോഗം ആരോപിച്ചു.

തീ​രം വ​റു​തി​യു​ടെ നാ​ളു​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​മ്പോ​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഏ​റ്റ ക​ന​ത്ത പ്ര​ഹ​ര​മാ​ണ് ദൈ​നം​ദി​ന​മാ​യ അ​വ​രു​ടെ ജീ​വി​ത​മാ​ർ​ഗം ന​ഷ്ട​മാ​ക്കി​യ​ത്. ടൈ​റ്റ​സ് ആ​ഗ്ന​സ് ഭ​വ​ൻ നീ​ണ്ട​ക​ര, കു​ഞ്ഞ​ച്ച​ൻ കു​ന്നേ​ൽ, കൊ​ളു​മ്പി ത​ങ്ക​ച്ച​ൻ, ഷാ​ജി കാ​വ്, ജോ​സ് റി​ച്ചാ​ർ​ഡ്, ബി​ജു പൂ​ച്ച തു​രു​ത്ത്, ത​ങ്ക​ച്ച​ൻ വ​ട​ക്കേ കു​ന്നേ​ൽ എ​ന്നി​വ​ർ​ക്കാ​ണ് വ​ല​ക​ൾ ന​ഷ്ട​മാ​യ​ത്.

വ​ല​ക​ൾ ന​ഷ്ട​മാ​യ​വ​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും ക​ള​ക്ട​ർ​ക്കും, ഫി​ഷ​റീ​സ് മ​ന്ത്രി​ക്കും, പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കു​മെ​ന്നും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ജാ​ക്സ​ൺ നീ​ണ്ട​ക​ര അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ൽ​ബ​ർ​ട്ട് ഗി​ല്‍​ബ​ട്ട്, റോ​മി പ​യ​സ്, രാ​ജ​ൻ ജോ​ബോ​യ്, മെ​ൻ​ഡ​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​ർ പ്രസംഗിച്ചു.