രണ്ടാം ലഹരി വർജന പ്രക്ഷോഭത്തിന് സമയമായിരിക്കുന്നു : ബി.ബി.ഗോപകുമാർ
1564072
Sunday, June 1, 2025 6:21 AM IST
ചാത്തന്നൂർ: കേരളത്തിൽ രണ്ടാം ലഹരി വർജന പ്രക്ഷോഭത്തിന് സമയമായിരിക്കുന്നുവെന്ന് ചാത്തന്നൂർ എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു. ലഹരിക്ക് എതിരെ എസ്എൻ ഡി പിയോഗം വനിത സംഘം സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
1920ൽ ശ്രീനാരായണ ഗുരുദേവൻ ജന്മദിന സന്ദേശമായിട്ടാണ് ലഹരിയ്ക്ക് എതിരെയുള്ള പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഗുരുദേവ ശിഷ്യരിൽ പ്രധാനിയും എസ് എൻ ഡി പി യോഗത്തിന്റെ സംഘടന സെക്രട്ടറിയുമായിരുന്ന ടി.കെ.മാധവന്റെ നേതൃത്വത്തിൽ നടത്തിയ മദ്യവർജന പ്രക്ഷോഭം ചരിത്ര ഭാഗമാണ്.
നിലവിൽ വീണ്ടും കേരളം ലഹരിയ്ക്ക് അടിമപ്പെട്ടിരിക്കുന്നു. എസ്എൻ ഡി പി യോഗം രണ്ടാം ലഹരി വർജന പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ചിത്രമോഹൻദാസ് അധ്യക്ഷത വഹിച്ചു.
യൂണിയൻ വൈസ് പ്രസിഡന്റ് ഡി.സജീവ്, സെക്രട്ടറി കെ.വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ.നടരാജൻ,ഏറം എസ്എൻഡിപി ശാഖ പ്രസിഡന്റ് കെ.ആർ. വലലൻ ,വനിത സംഘം യൂണിയൻ സെക്രട്ടറി ബിന പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.
കമ്മിറ്റി അംഗങ്ങളായ മനീഷ, ഷീലവിജയൻ, ഉഷ,മിനി ജോഷ്, ഷൈമ, വിജയ ലക്ഷ്മി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് ലഹരി ക്കെതിരെ ഫ്ലാഷ് മോബും റാലിയും നടത്തി.