കരവാളൂർ ഗവ. എൽ പി സ്കൂളിന്റെ പുതിയ കെട്ടിടം മന്ത്രി ബാലഗോപാൽ ഉദ്ഘാടനം ചെയ്തു
1563805
Saturday, May 31, 2025 6:26 AM IST
കരവാളൂർ: 102 വർഷം പഴക്കമുള്ള കരവാളൂർഗവ.എൽ പി സ്കൂളിന്റെ പുതിയ കെട്ടിടം, നവീകരിച്ച കെട്ടിടം, പ്രീ പ്രൈമറി കുട്ടികൾക്കായുള്ളവർണ കൂടാരം എന്നിവയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചുപി.എസ്.സുപാൽ എംഎൽഎ അധ്യക്ഷനായിരുന്നു. രണ്ടേകാൽ കോടി രൂപ ചെലവിട്ടാണ് നാനൂറിലേറെ കുട്ടികൾ പഠിക്കുന്ന കരവാളൂർ ഗവ. എൽ പി സ്കൂളിനെ കേരള സർക്കാർ നവീകരിക്കുന്നത്.
പഴയ സ്കൂളിനെ പൈതൃക കെട്ടിടമായി പുനർ നിർമിച്ചതിനു പുറമെ 10 ക്ലാസ് മുറികളും മറ്റ് എല്ലാ സൗകര്യങ്ങളുമുള്ള ഒരു പുതിയ കെട്ടിടവും നിർമിച്ചിരിക്കുകയാണ്.80 വയസു കഴിഞ്ഞ പൂർവ വിദ്യാർഥികളെയും സ്കൂളിന്റെ പുതിയ കെട്ടിട നിർമാണ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ലതികമ്മ, ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ.കെ. ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ഓമനാ മുരളി തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളും നടന്നു.