സുന്ദര കേരളവുമായി ഇപ്ലോ
1563585
Friday, May 30, 2025 6:23 AM IST
കൊല്ലം : ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ലഹരിവിമുക്ത, ആരോഗ്യമുള്ള ജനതയുടെ 'സുന്ദര കേരളം' എന്ന പരിപാടി സംഘടിപ്പിക്കുന്നു. ആരോഗ്യമുള്ള സമൂഹത്തിനായി സൂംബയും ലഹരിക്കെതിരേ കരാട്ടെയും ആണ് പദ്ധതിയിൽ വിവരിക്കുന്നത്.
നൃത്തവും സംഗീതവും അതിനോടൊപ്പമുള്ള അയോധനകലകളുടെ ചുവടുകളും എയ്റോബിക്സും ചേർന്ന സൂംബ സകലരിലേക്കും എത്തിക്കുവാനുള്ള കരുതൽ അക്കാദമിയുടെ സൂംബ ഫിറ്റ്നസ് വിത്ത് ന്യൂജൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും സുന്ദരകേരളം പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി ചിഞ്ചുറാണി നിർവഹിക്കും.
നാടക സിനിമാ നടൻ കെ പി എ സി ലീലാകൃഷ്ണൻ അധ്യക്ഷത വഹിക്കും.എൻ. കെ. പ്രേമചന്ദ്രൻ എം പി,എം നൗഷാദ് എം എൽ എ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സേനോ ടു ഡ്രഗ്സ്, വി ലവ് കരാട്ടെ എന്ന റീലിന്റെ വിവരണം ഷിഹാൻ ചാൾസ് മോഹൻ മെൻഡസ് നടത്തും.
കാഥികൻ വി. വി. ജോസ് കല്ലട റീൽ പ്രകാശനം നിർവഹിക്കും. ബെറ്റ്സി എഡിസൺ, വി. ടി കുരീപ്പുഴ, ജോർജ് എഫ് സേവ്യർ വലിയവീട് ,കാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, മാർഷൽ ഫ്രാങ്ക്, ജയിൻ ആൻസിൽ ഫ്രാൻസിസ്, എഡ്വേർഡ് നസ്രത്ത്, ശിവരാജൻ കോവിലഴികം, സിൻ ജോസ്ഫിൻ ജോർജ്, ഇമ്നാ ജോർജ് വലിയവീട് എന്നിവർ പ്രസംഗിക്കും.
ഇപ്ലോ ഗ്ലോബൽ അവാർഡ് കുരീപ്പുഴ മോഹനൻ, ഷിഹാൻ വിക്രമൻ നായർ, ഷാനവാസ്, യോഹന്നാൻ ആന്റണി, നൗഷാദ് മുഹമ്മദ്, ജോസഫ് എഡ്വേർഡ്, ടൈറ്റസ് ലൂക്കോസ്, എ. ജെ. ഡിക്രൂസ്, ബോബൻ ആന്റണി, ആന്റണി ബോയ് എന്നിവർക്ക് സമ്മാനിക്കും.