‘ചരിത്രത്തിലൂടെ 366 ദിവസങ്ങൾ’ പുസ്തക പ്രകാശനം
1563581
Friday, May 30, 2025 6:23 AM IST
കൊല്ലം:പ്രഫ. ജെ.ജേക്കബ് രചിച്ച 'ചരിത്രത്തിലൂടെ 366 ദിവസങ്ങൾ', എന്ന പുസ്തകം 31 ന് ഉച്ചകഴിഞ്ഞ് 3.30ന് കർമലാറാണി ട്രെയിനിംഗ് കോളജ് ഓഡിറ്റോറിയത്തിൽ ഫാ. ഫെർഡിനാന്റ് പീറ്ററിെ ന്റ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൊല്ലം രൂപതാ മെത്രാൻ പോൾ ആന്റണി മുല്ലശേരി പ്രകാശനം ചെയ്യും.
ജനുവരി ഒന്നു മുതൽ ഡിസംബർ31 വരെയുള്ള ദിവസങ്ങളിൽ നടന്ന പ്രധാനപ്പെട്ട 366 സംഭവങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗദ്യ സാഹിത്യകാരനായ വി.എം. രാജമോഹൻ പുസ്തകം ഏറ്റുവാങ്ങും.
പ്രഫ. ഡോ.ജോസഫ് ആന്റണി പ ുസ്തകം അവതരിപ്പിക്കും. പ്രഫ. ഡോ.മിനി.എൻ.രാജൻ, മാർഷൽ ഫ്രാങ്ക്,വി ടി കുരീപ്പുഴ തുടങ്ങിയവർ പ്രസംഗിക്കും.