പികെഎസ് താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി
1563808
Saturday, May 31, 2025 6:34 AM IST
കരുനാഗപ്പള്ളി : പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ജാതി സർട്ടിഫിക്കറ്റ് വിതരണത്തിൽ നിലനിൽക്കുന്ന പ്രതിസന്ധി ഒഴിവാക്കുക, അടിസ്ഥാനരഹിതമായ കാരണങ്ങൾ കാണിച്ച് ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കുക,
ജാതി സർട്ടിഫിക്കറ്റിനായി മനുഷ്യസാധ്യമല്ലാത്ത നിബന്ധനകൾ ഏർപ്പെടുത്താതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ജാതി സർട്ടിഫിക്കറ്റ് അവകാശമാണ് തഹസിൽദാരുടെ ഔദാര്യമല്ല എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരം സംഘടിപ്പിച്ചത്. ഡോ .സുജിത്ത് വിജയൻപിള്ള എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു. പികെഎസ് ചവറ ഏരിയ സെക്രട്ടറി എസ്. സന്തോഷ് അധ്യക്ഷനായി.
കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി എം .സുരേഷ്കുമാർ , ശൂരനാട് ഏരിയ സെക്രട്ടറി ജുഗിൻ അരവിന്ദ്, ഏരിയ പ്രസിഡന്റുമാരായ മനോഹരൻ, കെ .അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.