കൊല്ലം :മ​ലി​ന​ജ​ല​വും ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ളും സം​സ്ക്ക​രി​ക്കാ​ൻ ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ത്തി​ൽ ന​ട​പ്പാ​ക്കി​യ മാ​തൃ​ക​യി​ൽ മി​നി പ്ലാ​ന്‍റുക​ൾ സ്ഥാപിക്കാൻ കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ ആ​ലോ​ചി​ക്കു​ന്നു.

ഓ​ട​ക​ളി​ലേ​ക്കും ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കും വീ​ടു​ക​ളി​ൽ നി​ന്നു​ള്ള മ​ലി​ന ജ​ലം ഒ​ഴു​കി​യെ​ത്തി ദു​ർ​ഗ​ന്ധ​വും മ​റ്റ് പ​ക​ർ​ച്ച​വ്യാ​ധി​ക​ളും ഉ​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ല​ക്ഷ്യം വെ​ച്ചാ​ണി​ത്.​മ​ണി​ച്ചി​തോ​ട്ടി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന മ​ലി​ന ജ​ലം അ​ഷ്ട​മു​ടി കാ​യ​ലി​ൽ എ​ത്താ​തെ നോ​ക്കാ​ൻ പു​ള്ളി​ക്ക​ട കോ​ള​നി​ക്ക് സ​മീ​പം സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​നാ​ണ് ആ​ദ്യ പ​ടി​യാ​യി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നാ​യി കോ​ർ​പ​റേ​ഷ​ൻ ടെ​ൻ​ഡ​ർ വി​ളി​ച്ചി​ട്ടു​ണ്ട്.

കോ​ള​നി​ക്ക് സ​മീ​പം ര​ണ്ട് എം ​എ​ൽ ഡി ​ശേ​ഷി വ​രു​ന്ന പ്ലാ​ന്‍റാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഇ​വി​ടെ ഒ​ഴു​കി വ​രു​ന്ന മാ​ലി​ന്യ​ അ​ള​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ലാ​ന്‍റിന്‍റെ ശേ​ഷി തീ​രു​മാ​നി​ക്കു​ക.മാ​ലി​ന്യ ം സം​സ്ക്ക​രി​ച്ച ശേ​ഷം ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന വെ​ള്ളം ഓ​ട​ക​ളി​ലേ​ക്കോ ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കോ ഒ​ഴു​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

കു​രീ​പ്പു​ഴ​യി​ലെ സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റിന്‍റെ നി​ർ​മാ​ണം ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. അ​ത് പൂ​ർ​ത്തി​യാ​ക്കി അ​വി​ടേ​ക്ക് മാ​ലി​ന്യ​മെ​ത്തി​ക്കാ​ൻ ഇ​നി​യും ര​ണ്ട് വ​ർ​ഷ ത്തി​ലേ​റെ കാ​ത്തി​രി​ക്കേ​ണ്ടി വ​രും.​അ​തി​നാ​ലാ​ണ് ന​ഗ​ര​ത്തി​ൽ മി​നി പ്ലാ​ന്‍റുക​ൾ സ്ഥാ​പി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്.